കളമശ്ശേരി ബോംബ് സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ കേരളം, തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളിലെ കിങ്ഡം ഹാള്‍സ് പ്രാര്‍ഥനാ സംഗമങ്ങള്‍ താത്കാലികമായി നിര്‍ത്തിയെന്ന് യഹോവയുടെ സാക്ഷികൾ വിശ്വാസി കൂട്ടായ്മയുടെ അറിയിപ്പ്. പ്രാര്‍ത്ഥനാ കൂട്ടായ്മകൾ ഓണ്‍ലൈനില്‍ നടത്താന്‍ യഹോവയുടെ സാക്ഷികൾ ഇന്ത്യ ഘടകത്തിലെ വിശ്വാസികള്‍ക്ക് നിർദ്ദേശം നല്കി. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പ്രാർത്ഥനാ സംഗമങ്ങൾ ഓൺലൈനായി നടത്താനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.
യഹോവയുടെ സാക്ഷികൾ പ്രാർത്ഥനാ സംഗമങ്ങൾ താത്കാലികമായി നിർത്തി
