കേരള കേഡര്‍ ഉദ്യോഗസ്ഥനായ ഗ്യാനേഷ് കുമാര്‍, പഞ്ചാബ് കേഡറിലുള്ള മുന്‍ ഐ എസ് എസ് ഉദ്യോഗസ്ഥന് ഡോ. സുഖ്ബീര്‍ സിങ് സന്ധു എന്നിവരെ തെരഞ്ഞെടുപ്പ് കമീഷണര്‍മാരായി നിയമിച്ചതായി റിപ്പോര്‍ട്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി അധ്യക്ഷനായ മൂന്നംഗ സമിതിയാണ് ഇവരെ തെരഞ്ഞെടുത്തത് എന്നാണ് സൂചന. അധിര്‍ രഞ്ജന്‍ ചൗധരി ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. അന്തിമ പട്ടിക തരാന്‍ ആവശ്യപ്പെട്ടിട്ടും നല്‍കാതെയാണ് തെരഞ്ഞെടുപ്പ്, ഇക്കാര്യത്തില്‍ വിയോജനക്കുറിപ്പ് നല്കി എന്നും അധിര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു. തെരഞ്ഞെടുപ്പ് കമീഷണര്‍ നിയമനവുമായി ബന്ധപ്പെട്ട ഹര്‍ജി സുപ്രീംകോടതി നാളെ പരിഗണിക്കും.
തെരഞ്ഞെടുപ്പ് കമീഷണര്‍മാരെ നിയമിച്ചതായി റിപ്പോര്‍ട്ട്
