സംസ്ഥാനത്തെ 13,560 സ്കൂൾ ഉച്ച ഭക്ഷണ പാചക തൊഴിലാളികൾക്ക് ഫെബ്രുവരിയിലെ വേതന വിതരണത്തിനായി 16.31 കോടി രൂപ അനുവദിച്ചതായി ധന മന്ത്രി കെ എൻ ബാലഗോപാൽ. കേരളത്തിൽ സ്കൂൾ ഉച്ചഭക്ഷണ പാചക തൊളിലാളികൾക്ക് 20 പ്രവൃത്തി ദിവസങ്ങളുള്ള ഒരു മാസത്തിൽ 13,500 രുപവരെയാണ് വേതനം ലഭിക്കുന്നത്. ഇതിൽ കേന്ദ്ര വിഹിതം 600 രൂപമാത്രമാണ്. ബാക്കി 12,900 രൂപ സംസ്ഥാന ഫണ്ടിൽ നിന്നാണ് നൽകുന്നതെന്ന് മന്ത്രി വ്യക്തമാക്കി. കേന്ദ്ര മാനദണ്ഡപ്രകാരം സ്കൂൾ പാചക തൊളിലാളികൾക്ക് പ്രതിമാസം 1000 രൂപ മാത്രമാണ് ഓണറേറിയമായി നൽകേണ്ടത്. എന്നാൽ, കേരളത്തിൽ പ്രതിദിന വേതനം 600 മുതൽ 675 രൂപ വരെ നൽകുന്നുണ്ട്.
സ്കൂൾ ഉച്ചഭക്ഷണ പാചക തൊഴിലാളികൾക്ക് വേതനം നൽകാൻ തുക അനുവദിച്ചു
