വ്യവസായ മേഖലയിൽ രാജ്യത്തിന്റെ വികസനത്തിന്റെ സുപ്രധാന പ്രഖ്യാപനവുമായി കേന്ദ്ര സര്‍ക്കാർ. 12 പുതിയ വ്യവസായ മേഖലകൾ വികസിപ്പിക്കാൻ കേന്ദ്ര മന്ത്രിസഭ തീരുമാനം. 10 സംസ്ഥാനങ്ങളിലായി 12 വ്യവസായ മേഖലകളാണ് വികസിപ്പിക്കുക. 28000 കോടി ചെലവിലാണ് പദ്ധതി നടപ്പാക്കുക. കേരളത്തിന് പുറമേ ഉത്തരാഖണ്ട്, പഞ്ചാബ്, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ് , ബിഹാര്‍, തെലങ്കാന, ആന്ധ്രാപ്രദേശ് , രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലാണ് പുതിയ വ്യവസായ മേഖലകൾ വികസിപ്പിക്കുക. കേരളത്തിലെ പാലക്കാട് മേഖലയുടെ വികസനത്തിന് മാത്രമായി 3806 കോടി അനുവദിച്ചു.കേരളത്തിനും വലിയ പ്രതീക്ഷ നൽകുന്ന സുപ്രധാന പ്രഖ്യാപനമാണ് കേന്ദ്ര മന്ത്രിസഭാ യോഗത്തിലുണ്ടായതെന്നതും ശ്രദ്ധേയമാണ്.
വ്യവസായ മേഖലയിൽ രാജ്യത്തിന്റെ വികസനത്തിന്റെ സുപ്രധാന പ്രഖ്യാപനവുമായി കേന്ദ്ര സര്‍ക്കാർ
