നടൻ സിദ്ദിഖിനെതിരെ യുവനടി നൽകിയ പരാതിയിൽ ബലാത്സംഗത്തിന് കേസെടുത്ത് പൊലീസ് . പ്രത്യേക സഘം കോടതി വഴി രഹസ്യമൊഴിയുമെടുക്കും. ലോക്കൽ പൊലീസ് രജിസ്റ്റർ ചെയ്യുന്ന ഓരോ കേസും പ്രത്യേക സംഘത്തിന് കൈമാറുമ്പോള്‍ ഡിജിപി പ്രത്യേകം ഉത്തരവുകളിറക്കും.2016ൽ മാസ്ക്കറ്റ് ഹോട്ടലിൽ വെച്ച് സിദ്ദിഖ് ബലാത്സംഗം ചെയ്തുവെന്ന പരാതിയിലാണ് കേസ്.മൊഴിയുടെ അടിസ്ഥാനത്തിൽ ഇനി കൂടുതൽ തെളിവുകളും സാക്ഷി മൊഴികളും പൊലീസ് ശേഖരിക്കും. പരാതിക്ക് പിന്നിൽ ഗൂഡാലോചനയുണ്ടെന്ന സിദ്ദിഖിൻെറ പരാതിയും അന്വേഷണ സംഘത്തിന് മുന്നിലുണ്ട്. പരാതിക്കാരിയുടെ വൈദ്യ പരിശോധനയും നടത്തി. പരാതിയിൽ നിന്നും പിൻമാറാൻ വിദേശത്തുനിന്നടക്കം ഭീഷണയുണ്ടെന്ന് നടി പറഞ്ഞു.
നടൻ സിദ്ദിഖിനെതിരെ യുവനടി നൽകിയ പരാതിയിൽ ബലാത്സംഗത്തിന് കേസെടുത്ത് പൊലീസ്
