പലസ്തീനെ സ്വതന്ത്ര രാജ്യമായി അംഗീകരിച്ച് അയർലൻഡ്, നോർവേ, സ്പെയിൻ എന്നീ യൂറോപ്യൻ രാജ്യങ്ങള്‍. ഈ തീരുമാനം ഇസ്രയേലിന് എതിരല്ല, സമാധാനത്തിന് വേണ്ടിയാണെന്ന് സ്പെയിൻ പ്രതികരിച്ചു. തീരുമാനം പലസ്തീൻ സ്വാഗതം ചെയ്തു.ഇതിന്പിന്നാലെ അയർലന്‍ഡിലെയും, നോർവെയിലെയും അംബാസഡർമാരെ ഇസ്രയേൽ തിരിച്ചുവിളിച്ചു. ഇതുവരെ ഐക്യരാഷ്ട്ര സഭയിലെ 140 രാജ്യങ്ങളാണ് പലസ്തീനെ സ്വതന്ത്ര രാജ്യമായി അംഗീകരിച്ചിട്ടുള്ളത്.അമേരിക്കയും ബ്രിട്ടനും ഇതുവരെ പലസ്തീനെ സ്വതന്ത്ര രാജ്യമായി അംഗീകരിച്ചിട്ടില്ല.
പലസ്തീനെ സ്വതന്ത്ര രാജ്യമായി അംഗീകരിച്ച് അയർലൻഡ്, നോർവേ, സ്പെയിൻ എന്നീ യൂറോപ്യൻ രാജ്യങ്ങള്‍
