താരപ്രചാരകരുടെ പ്രസംഗം നിയന്ത്രിക്കണമെന്ന് നിർദ്ദേശം നൽകി തെരഞ്ഞെടുപ്പ് കമ്മീഷൻ. ബി ജെ പി – കോൺഗ്രസ് പാർട്ടി അധ്യക്ഷൻമാർക്ക് ആണ്തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശം നൽകിയിരിക്കുന്നത്. താര പ്രചാരകർ വാക്കുകളിൽ ശ്രദ്ധാലുവാകണo, പ്രസംഗങ്ങളിൽ മര്യാദ പാലിക്കാൻ നിർദ്ദേശം നൽകണo എന്നുമാണ്തെരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യം വ്യക്തമാക്കി രേഖാമൂലം നിർദ്ദേശം നൽകണമെന്ന്ബി ജെ പി അധ്യക്ഷൻ ജെ പി നദ്ദയോടും, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെയോടും തെരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടു . നരേന്ദ്ര മോദിയുടെയും രാഹുൽ ഗാന്ധിയുടെയും വിവാദ പ്രസംഗങ്ങളുടെ പശ്ചാത്തലത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി.
താരപ്രചാരകരുടെ പ്രസംഗം നിയന്ത്രിക്കണമെന്ന് നിർദ്ദേശം നൽകി തെരഞ്ഞെടുപ്പ് കമ്മീഷൻ
