RDX എന്ന ബ്ലോക്ക്ബസ്റ്ററിന് ശേഷം ഷെയ്ൻ നിഗമും മഹിമ നമ്പ്യാരും വീണ്ടും ഒന്നിക്കുന്ന ചിത്രം ആണ് ‘ലിറ്റിൽ ഹാർട്ട്സ്’.’ലിറ്റിൽ ഹാർട്ട്സ്’ സംവിധാനം ചെയ്തത് ആൻ്റോ ജോസ് പെരേരയും എബി ട്രീസ പോളും ചേർന്നാണ്. ഷെയ്ൻ നിഗം, ഷൈൻ ടോം ചാക്കോ, ബാബുരാജ്, മഹിമ നമ്പ്യാർ, ജാഫർ ഇടുക്കി, രമ്യ സുവി, രഞ്ജി പണിക്കർ, മാല പാർവതി, പാർവതി ബാബു, ഐമ റോസ്മി, ജോൺ കൈപ്പള്ളിൽ തുടങ്ങി നിരവധി താരങ്ങൾ അണിനിരക്കുന്ന ഈ ചിത്രം ഒരു റൊമാൻ്റിക് എൻ്റർടെയ്നർ ആയിരിക്കുമെന്ന് ആണ് റിപ്പോർട്ടുകൾ. ജൂൺ ഏഴിന് ചിത്രം തിയേറ്ററുകളിൽ എത്തും എന്നാണ് പ്രതീക്ഷിക്കുന്നത്. ഈ ചിത്രത്തിന്റെ പ്രമോഷനായി ഷെയ്ൻ നിഗം, ബാബുരാജ്, മഹിമ നമ്പ്യാർ എന്നിവർ ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖം ഏറെ ശ്രദ്ധിക്കപ്പെട്ടു. ബാബുരാജും ഷൈനും മഹിമയെ കാര്യമായി തന്നെ ഇതിൽ ട്രോളുന്നുണ്ട്. അവർക്ക് രണ്ടുപേർക്കും ഉണ്ണി മുകുന്ദൻ മഹിമ കോമ്പോയാണ് ഏറ്റവും ഇഷ്ടം എന്ന് പറയുന്നു. ഷൈനും ഇതുതന്നെ ആവർത്തിക്കുമ്പോൾ ബാബുരാജ് പറയുന്നുണ്ട് അവന്റെ സങ്കടം മഹിമയ്ക്ക് മനസ്സിലാവാത്തത് കൊണ്ടാണെന്ന്. മഹിമയും തിരിച്ച് വളരെ രസകരമായി തന്നെ അവർക്ക് മറുപടി നൽകുന്നുണ്ട്. എന്തൊക്കെയായാലും ആർ ഡി എക്സ് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം പ്രേക്ഷകർ കാത്തിരിക്കുകയാണ് ഇവർ ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ റിലീസിനായി.
മഹിമ ഉണ്ണി മുകുന്ദൻ ഫാൻ ആണ് താനെന്ന് ഷെയിൻനിഗം…!!
