നാസികൾ ചെയ്തത് ഇപ്പോൾ ഇസ്രയേൽ ആവർത്തിക്കുന്നുവെന്ന് ഇറാൻ പ്രസിഡൻ്റ് ഇബ്രാഹിം റെയ്സി. ഗാസയിൽ ഇസ്രയേൽ ആക്രമണം തുടർന്നാൽ കാഴ്ച്ചക്കാരാവില്ലെന്നും അദ്ദേഹം പറഞ്ഞു. ഗാസയിൽ ഇസ്രയേൽ ആക്രമണം തുടരുന്നതിനിടെയാണ് ഇറാന്റെ ഇടപെടലുണ്ടായിരിക്കുന്നത്. അതോടൊപ്പം 48 മണിക്കൂറിനിടെ വടക്കൻ ഗാസയിൽ നിന്ന് ഒഴിഞ്ഞുപോയത് 4 ലക്ഷംപേരാണ്. ഇന്ധനക്ഷാമം രൂക്ഷമായതോടെ ആശുപത്രികളടക്കം കടുത്ത പ്രതിസന്ധിയിലാണ്.
ഇസ്രയേൽ ആക്രമണം തുടർന്നാൽ കാഴ്ച്ചക്കാരാവില്ലെന്ന് ഇറാൻ പ്രസിഡൻ്റ്
