ഇറാൻ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമനയിയുടെ ഇന്നു രാവിലെ നടക്കാനിരുന്ന കബറടക്കം പ്രാദേശിക സമയം ഉച്ചയ്ക്ക് രണ്ടരയിലേക്ക് മാറ്റി, ഇന്ത്യൻ സമയം വൈകിട്ട് നാലരയ്ക്കാണ് കബറടക്കം. ഇറാനിലെ മഷാദിലാണ് കബറടക്കം നടക്കുക. ഇറാനിൽ അമേരിക്കൻ ആക്രമണത്തിൽ 14 പേർ കൊല്ലപ്പെട്ടതായും 78 പേർക്ക് പരുക്കേറ്റതായും ഇറാൻ. ആക്രമിക്കപ്പെട്ടവയിൽ റെയിൽവേ പാലവും ഉൾപ്പെടും. ഇറാനിലും അയല്‍രാജ്യമായ ഇറാഖിലുമായി ദശലക്ഷക്കണക്കിന് ആളുകള്‍ പങ്കെടുത്ത, ദിവസങ്ങള്‍ നീണ്ട വിലാപയാത്രകള്‍ക്ക് ശേഷമാണ് ഖമേനിയുടെ മൃതദേഹം അന്ത്യവിശ്രമത്തിനായി മഷാദില്‍ എത്തിക്കുന്നത്. എന്നാല്‍, ചടങ്ങുകളുടെ അവസാന ദിവസമായ ഇന്ന് യുഎസ് ഇറാനില്‍ വീണ്ടും ശക്തമായ ആക്രമണം അഴിച്ചുവിട്ടത് ആശങ്കയായിട്ടുണ്ട്. ഹോര്‍മുസില്‍ കപ്പലുകള്‍ക്കു നേരെ ഇറാന്‍ നടത്തിയ ആക്രമണത്തിന് തിരിച്ചടിയെന്നാണ് യുഎസ് നല്‍കുന്ന വിശദീകരണം.
ഇറാൻ പരമോന്നത നേതാവ് ഖമനയിയുടെ കബറടക്കം വൈകും
