പി എസ്സ് സി പരീക്ഷാ ക്രമക്കേടിൽ അന്വേഷണത്തിന് ക്രൈംബ്രാഞ്ചിനെ ചുമതലപ്പെടുത്തി സർക്കാർ ഉത്തരവിറങ്ങി. ഐജി അജിതാബീഗത്തിന്റെ മേൽനോട്ടത്തിൽ പ്രത്യേക സംഘമാണ് അന്വേഷിക്കുക. പി.എസ്.സിയുടെ നിയമന നടപടികളെ കുറിച്ച് ഉയർന്ന ആരോപണങ്ങൾ ഗുരുതരമാണെന്ന വിലയിരുത്തലിലാണ് സർക്കാർ അന്വേഷണം
പ്രഖ്യാപിച്ചിരിക്കുന്നത്. പി.എസ്.സിയുടെ വിശ്വാസ്യത കെടുത്തുന്ന ആക്ഷേപങ്ങളാണ് ഉയർന്നുവന്നിരിക്കുന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. പി എസ് സി പരീക്ഷയും നിയമനവുമായി ബന്ധപ്പെട്ട രേഖകൾ ഉൾപ്പെടെ അന്വേഷണസംഘം പരിശോധിക്കും.
പി എസ്സ് സി പരീക്ഷാ ക്രമക്കേടിൽ അന്വേഷണത്തിന് ക്രൈംബ്രാഞ്ചിനെ ചുമതലപ്പെടുത്തി
