5 13

പശ്ചിമേഷ്യന്‍ യുദ്ധത്തെത്തുടര്‍ന്നുണ്ടായ ഇന്ധന പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍, 2026ലെ ആഗോള സാമ്പത്തിക വളര്‍ച്ചാ നിരക്ക് വീണ്ടും വെട്ടിക്കുറച്ച് അന്താരാഷ്ട്ര നാണയ നിധി. ഈ വര്‍ഷം ഇത് രണ്ടാം തവണയാണ് ആഗോള വളര്‍ച്ചാ പ്രവചനം താഴ്ത്തുന്നത്. പുതിയ റിപ്പോര്‍ട്ട് പ്രകാരം 2026ല്‍ ആഗോള സമ്പദ്വ്യവസ്ഥ 3 ശതമാനം മാത്രമായിരിക്കും വളര്‍ച്ച കൈവരിക്കുക. കഴിഞ്ഞ ഏപ്രിലില്‍ പ്രവചിച്ച 3.1 ശതമാനത്തില്‍ നിന്നാണ് ഈ കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്. എ.ഐ മേഖലയിലുണ്ടായ വന്‍ ഡിമാന്‍ഡാണ് സമ്പദ്വ്യവസ്ഥയെ കൂടുതല്‍ തകര്‍ച്ചയില്‍ നിന്ന് തടഞ്ഞുനിര്‍ത്തിയതെന്നും ഐ.എം.എഫ് വിലയിരുത്തുന്നു. 2026ല്‍ നേരിയ മന്ദഗതി നേരിടുമെങ്കിലും 2027ഓടെ ആഗോള വളര്‍ച്ച 3.4 ശതമാനത്തിലേക്ക് തിരിച്ചെത്തും. എങ്കിലും ഇത് 2024-25 വര്‍ഷങ്ങളിലെ ശരാശരി വളര്‍ച്ചാ നിരക്കായ 3.5 ശതമാനത്തേക്കാള്‍ കുറവായിരിക്കും. അതേസമയം, ആഗോള പണപ്പെരുപ്പം ഈ വര്‍ഷം 4.7 ശതമാനമായി ഉയരും. 2025ല്‍ 4.1 ശതമാനമായിരുന്ന ഇത് 2027 ആകുമ്പോഴേക്കും 3.9 ശതമാനമായി കുറയാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *