യുദ്ധ കെടുതികള്‍ക്ക് ബഹ്‌റൈന്‍, സൗദി അറേബ്യ, ഖത്തര്‍, യുഎഇ, ജോര്‍ദാന്‍ തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങളോട് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഇറാന്‍. ഇറാന്‍ പ്രതിനിധി അമിര്‍ സയ്ദ് ഇറാവാനി ഐക്യരാഷ്ട്രസഭയില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടതായി ഇറാന്‍ ദേശീയ മാധ്യമം സ്ഥിരീകരിച്ചു. ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാനോടുള്ള ധാര്‍മിക ബാധ്യത പാലിക്കുന്നതില്‍ ഗള്‍ഫ് രാജ്യങ്ങള്‍ പരാജയപ്പെട്ടുവെന്നും ഇത് അന്താരാഷ്ട്ര നിയമങ്ങളുടെ അടക്കം ലംഘനമാണെന്നും ഇറാന്‍ പ്രതിനിധി ഐക്യരാഷ്ട്രസഭയില്‍ കുറ്റപ്പെടുത്തി.
യുദ്ധ കെടുതികള്‍ക്ക് ഇറാന്‍ ഗള്‍ഫ് രാജ്യങ്ങളോട് നഷ്ടപരിഹാരം ആവശ്യപ്പെട്ടു
