2022- 23 സാമ്പത്തിക വർഷത്തിൽ 2.40 ലക്ഷം കോടി രൂപയുടെ റെക്കോർഡ് വരുമാനം നേടിയെന്ന് ഇന്ത്യൻ റെയിൽവേ. ചരക്കുഗതാഗത വരുമാനവും 1.62 ലക്ഷം കോടി രൂപയായി ഉയർന്നിട്ടുണ്ട്. മുൻവർഷത്തെ അപേക്ഷിച്ച് ഏകദേശം 15 ശതമാനം വളർച്ചയുണ്ടായി. മൂന്ന് വർഷത്തിന് ശേഷം, ഇന്ത്യൻ റെയിൽവേയ്ക്ക് പെൻഷൻ ചെലവുകൾ പൂർണ്ണമായി നിറവേറ്റാൻ കഴിയുമെന്നും, വരുമാനത്തിലെ വർധനവും, ചെലവ് ചുരുക്കലിലൂടെ 98.14 ശതമാനം പ്രവർത്തന അനുപാതം കൈവരിക്കാൻ സഹായിച്ചുവെന്നും റെയിൽവെ മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു.
കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 2.40 ലക്ഷം കോടി രൂപയുടെ റെക്കോർഡ് വരുമാനം നേടിയെന്ന് ഇന്ത്യൻ റെയിൽവേ
