ഹോര്‍മുസ് കടലിടുക്കിലുണ്ടായ ആക്രമണത്തില്‍ ഇന്ത്യക്കാരനായ ഷിപ്പിലെ ക്രൂ മെമ്പർ കൊല്ലപ്പെട്ടുവെന്ന് വിവരം. ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ് മരണം സ്ഥിരീകരിച്ചിട്ടുണ്ട്. ഷിപ്പില്‍ 18 അംഗ ക്രൂവാണ് ഉണ്ടായിരുന്നതെന്നാണ് പുറത്തുവരുന്ന വിവരം. ഇന്ത്യന്‍ കോണ്‍സുലേറ്റ് ഷിപ്പിന്റെ ഉടമയെ ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ മനസിലാക്കാന്‍ ശ്രമിച്ചുവരികയാണ്. ആക്രമണമുണ്ടായത് ആരുടെ ഭാഗത്തുനിന്നെന്ന് വ്യക്തമായിട്ടില്ല. ഇറാന്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല.
ഹോര്‍മുസ് കടലിടുക്കിലുണ്ടായ ആക്രമണത്തില്‍ ഇന്ത്യക്കാരന് കൊല്ലപ്പെട്ടുവെന്ന് വിവരം
