യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര എന്ന പ്രഖ്യാപനം നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഇന്ന് മുതല്‍ ടിക്കറ്റ് നല്കുമ്പോള് സ്ത്രീ/പുരുഷന് എന്ന് പ്രത്യേകം രേഖപ്പെടുത്തും. ടിക്കറ്റ് മെഷീനില്‍ അപ്പ്ഡേഷന് വന്നിട്ടുണ്ടെന്നും ഇന്നുമുതല്‍ സ്ത്രീയോ പുരുഷനോ എന്ന് മാര്‍ക്ക് ചെയ്യാമെന്നും കണ്ടക്ടര്‍മാര്‍ വിശദീകരിച്ചു. സ്ത്രീ യാത്രക്കാരുടെ എണ്ണം ഉള്‍പ്പെടെ മനസിലാക്കിയ ശേഷം പരമാവധി വേഗത്തില്‍ ഇന്ദിരാ ഗ്യാരണ്ടി നടപ്പിലാക്കിയേക്കും.
കെഎസ്ആര്‍ടിസിയില്‍ ഇന്ന് മുതല്‍ ജെന്‍ഡര്‍ ടിക്കറ്റ്
