എക്സ് പോസ്റ്റിലൂടെ തന്റെ വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യൻ ഹോക്കി ടീം ഗോള്‍ കീപ്പര്‍ പി ആര് ശ്രീജേഷ്. ഈ മാസം 26ന് തുടങ്ങുന്ന പാരീസ് ഒളിംപിക്സായിരിക്കും ഇന്ത്യൻ കുപ്പായത്തില്‍ ശ്രീജേഷിന്റെ അവസാന ടൂര്‍ണമെന്റ്. വിരമിച്ചശേഷം ശ്രീജേഷ് ഇന്ത്യൻ ഹോക്കി ടീമിന്റെ സഹപരിശീലകനാകുമെന്നും സൂചനയുണ്ട്. രാജ്യാന്തര ഹോക്കിയിലെ എന്റെ അവസാന അങ്കത്തിന്റെ പടിക്കല്‍ നിൽക്കുമ്പോൾ, എന്റെ ഹൃദയം നന്ദിയും കൃതജ്ഞതയും കൊണ്ട് വീർപ്പുമുട്ടുന്നു. ഈ യാത്രയില്‍ എനിക്കൊപ്പം നിൽക്കുകയും സ്നേഹവും പിന്തുണയും നല്‍കുകയും ചെയ്ത കുടുംബത്തിനും ടീമംഗങ്ങൾക്കും പരിശീലകർക്കും ആരാധകർക്കും നന്ദി, എന്നായിരുന്നു ശ്രീജേഷിന്റെ കുറിപ്പ്.
വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യൻ ഹോക്കി ടീം ഗോള്‍ കീപ്പര്‍ പി ആര് ശ്രീജേഷ്
