ഇസ്രയേലിന്റെ ഹമാസിനെതിരെയുള്ള നീക്കത്തിന് ഇന്ത്യയുടെ പിന്തുണ തുടരുമെന്നും എന്നാൽ പശ്ചിമേഷ്യയിൽ തൽക്കാലം വെടിനിർത്തൽ ആവശ്യപ്പെടില്ലെന്നുമുള്ള നിലപാടിൽ ഇന്ത്യ. അതോടൊപ്പം ഇസ്രയേലിനെതിരെയുള്ള യുഎൻ സെക്രട്ടറി ജനറലിന്റെ നിലപാട് ഇന്ത്യ ഏറ്റെടുക്കില്ല. എന്നാൽ ഗാസയിലെ സാധാരണക്കാരെ സൈനിക നീക്കം ബാധിക്കരുത് എന്ന് തന്നെയായിരിക്കും ഇന്ത്യ മുന്നോട്ട് വെക്കുന്ന ആവശ്യമെന്നാണ് റിപ്പോർട്ട്.
പശ്ചിമേഷ്യയിൽ തൽക്കാലം വെടിനിർത്തൽ ആവശ്യപ്പെടില്ലെന്ന നിലപാടിൽ ഇന്ത്യ
