jpg 20240416 140330 0000

വടകരയിൽ വ്യാപകമായി കള്ള വോട്ടിന് സാധ്യതയുണ്ടെന്നും, കള്ളവോട്ട് തടയാൻ നടപടി വേണമെന്നും ആവശ്യപ്പെട്ട് വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിൽ ഹൈക്കോടതിയിൽ. ബൂത്ത് ചുമതലയുള്ള ഉദ്യോഗസ്ഥരിലും പൊലീസ് ഉദ്യോഗസ്ഥരിലും കൂടുതലും സിപിഎം അനുഭാവികളാണെന്നും, സ്വതന്ത്രമായ തെരഞ്ഞെടുപ്പ് നടത്താൻ മുഴുവൻ ബൂത്തുകളിലും വീഡിയോഗ്രാഫി വേണമെന്നും ഷാഫി പറമ്പിൽ ആവശ്യപ്പെട്ടു. വോട്ടർമാർക്ക് ഭയരഹിതമായി ബൂത്തുകളിലെത്താൻ കഴിയണം, പാനൂർ സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷ വേണമെന്നും എല്ലാ ബൂത്തിലും കേന്ദ്രസേനയെ വിന്യസിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *