കോൺഗ്രസ് സര്‍ക്കാര്‍ വീഴുമെന്ന് കരുതിയ ഹിമാചൽ പ്രദേശിൽ ഡികെ ശിവകുമാറിന്റെ ഇടപെടൽ വിജയം കണ്ടു. മുഖ്യമന്ത്രിയെയും അദ്ദേഹത്തിന് എതിരെ നിന്ന പിസിസി പ്രസിഡന്റിനെയും ഒന്നിച്ചുനിര്‍ത്തി കോൺഗ്രസ് സര്‍ക്കാര്‍ മുന്നോട്ട് പോകുമെന്ന് ഷിംലയിൽ വിളിച്ച വാര്‍ത്താ സമ്മേളനത്തിൽ കോൺഗ്രസ് നേതൃത്വം വ്യക്തമാക്കി. തന്റെ രാജിവാര്‍ത്ത അസത്യമാണെന്ന് മുഖ്യമന്ത്രി സുഖ്വീന്ദര് സിങ് സുഖു പറഞ്ഞു. സര്‍ക്കാരിനെ സഹായിക്കാൻ പിസിസി പ്രസിഡന്റിനോട് ഡികെ ശിവകുമാറിന്റെ നേതൃത്വത്തിലുള്ള പ്രശ്ന പരിഹാര സമിതി നിര്‍ദ്ദേശിച്ചു.
കോൺഗ്രസ് സര്‍ക്കാര്‍ വീഴുമെന്ന് കരുതിയ ഹിമാചൽ പ്രദേശിൽ ഡികെ ശിവകുമാറിന്റെ ഇടപെടൽ വിജയം കണ്ടു
