കേന്ദ്ര-സംസ്ഥാന സർക്കാരുകളെ ഒരുപോലെ വിമർശിച്ച് കെപിസിസിയുടെ സമരാഗ്നി സമാപനയാത്ര സമ്മേളനം. തെലുങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും, രാജസ്ഥാനിലെ കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റും രൂക്ഷമായാണ് സർക്കാർ നടപടികൾക്കെതിരെ വിമർശനമുന്നയിച്ചത്. കഠിനപ്രയത്നം ചെയ്താൽ കോൺഗ്രസിന് കേരളത്തിൽ 20 സീറ്റും നേടാൻ ആകുമെന്ന് രേവന്ത് റെഡ്ഡി പറഞ്ഞു. കേരള സർക്കാർ അഴിമതിയിൽ മുങ്ങി നിൽക്കുന്നു എന്നായിരുന്നു സച്ചിൻ പൈലറ്റിന്റെ പ്രതികരണം. അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്ത് പ്രതിപക്ഷ നേതാക്കളെ ഉപദ്രവിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. കോൺഗ്രസ് ശക്തമായി തിരിച്ചു വരുമെന്നും സച്ചിൻ പൈലറ്റ് പറഞ്ഞു.
കേന്ദ്ര-സംസ്ഥാന സർക്കാരുകളെ ഒരുപോലെ വിമർശിച്ച് കെപിസിസിയുടെ സമരാഗ്നി സമാപനയാത്ര സമ്മേളനം
