കെഎസ്യു സംസ്ഥാന പ്രസഡൻറ് അലോഷ്യസ് സേവിയറിന്റെ നിലപാടുകള്‍ക്കെതിരെ കെ സുധാകരന് കേന്ദ്രനേതൃത്വത്തെ സമീപിച്ചു. തന്നെ അപമാനിക്കുന്ന നിലപാട് അലോഷ്യസിൽ നിന്നുണ്ടായി എന്നാണ് പരാതി. നെയ്യാര്‍ഡാമില്‍ നടന്ന പഠനക്യാംപിലേക്ക് തന്നെ ക്ഷണിക്കാതിരുന്നത് അപമാനിക്കാനാണെന്നും, സ്വതന്ത്ര സംഘടനയെന്ന നിലയിലാണ് കെഎസ്യു പ്രവര്‍ത്തിക്കുന്നതെന്നും സുധാകരൻ പറഞ്ഞു. കെഎസ്യു ക്യാംപിലെ കൂട്ടത്തല്ലുമായി ബന്ധപ്പെട്ട് നേതാക്കളുടെ പട്ടികസഹിതമാവും എംഎം നസീറിന്റെ നേതൃത്വത്തിലുള്ള സമിതി റിപ്പോര്‍ട്ട് നല്‍കുക. അലോഷ്യസ് സേവിയര്‍ പ്രതികാരപൂര്‍വം പെരുമാറിയെന്ന് സസ്പെന്‍ഷനിലായ സുധാകര പക്ഷക്കാരനായ കെഎസ് യു സംസ്ഥാന ജനറല്‍സെക്രട്ടറിയും പറഞ്ഞിരുന്നു.
കെഎസ്യു സംസ്ഥാന പ്രസിഡന്റിന്റെ നിലപാടുകള്‍ക്കെതിരെ കെ സുധാകരന്
