ആരോഗ്യവും സൗന്ദര്യവും ചെറുപ്പവും നിലനിര്‍ത്താന്‍ ഇപ്പോള്‍ എല്ലാവരും ശ്രദ്ധിക്കാറുണ്ട്. ഇതിന്റെ ഭാഗമായി വ്യായാമങ്ങളും ഡയറ്റും വരെ പലരും നോക്കുന്നുണ്ട്. എന്നാല്‍, താഴെപ്പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നമുക്ക് എന്നും യുവത്വം നിലനിര്‍ത്താന്‍ സാധിക്കുമെന്നാണ് പല പഠനങ്ങളും തെളിയിച്ചിരിക്കുന്നത്. ദിവസവും വ്യായാമം ചെയ്യാന്‍ സമയം കണ്ടെത്തണം. സ്ട്രെച്ചിങ് വ്യായാമത്തിലൂടെ ദേഹം മുഴുവനുമുള്ള രക്തയോട്ടം കൂട്ടാനും പേശികളുടെ ആരോഗ്യം വര്‍ധിപ്പിക്കാനും സാധിക്കും. മാത്രവുമല്ല, നടുവേദനയ്ക്ക് ഏറ്റവും നല്ലത് സ്ട്രെച്ചിങ് വ്യായാമമാണ്. അതോടൊപ്പം തന്നെ, നടക്കാനും സമയം കണ്ടെത്തണം. യോഗ ചെയ്യുന്നതും നല്ലതാണ്. ആരോഗ്യവും സൗന്ദര്യവും പ്രദാനം ചെയ്യുന്നതില്‍ ഉറക്കത്തിനും പ്രാധാന്യമുണ്ട്. കുറഞ്ഞത് ദിവസവും ഏഴുമണിക്കൂറെങ്കിലും ഉറങ്ങാന്‍ കഴിയണം. ഉറക്കക്കുറവ് പല സമ്മര്‍ദങ്ങള്‍ക്കുമിടയാക്കും. ആഹാര കാര്യത്തില്‍ പ്രത്യേകം ശ്രദ്ധ വേണം. ധാന്യാഹാരം കൂടുതലായി കഴിക്കണം. കൃത്യമായ സമയത്ത് തന്നെ ആഹാരം കഴിക്കുകയും വേണം. മധ്യവയസായാല്‍ ഡയറ്റ് നോക്കുന്നത് നല്ലതാണ്. ദിവസവും കുറഞ്ഞത് 8 ഗ്ലാസ് വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കണം. ഗ്രീന്‍ടീ കുടിക്കുന്നത് പതിവാക്കുക. യൗവ്വനം നിലനിര്‍ത്തുന്നതോടൊപ്പെം തന്നെ ആരോഗ്യവും പ്രദാനം ചെയ്യാന്‍ ഗ്രീന്‍ടീയ്ക്ക് കഴിയും. ദിവസവും കൃത്യസമയത്ത് തന്നെ ബ്രേക്ക് ഫാസ്റ്റ് കഴിക്കണം. മാനസികാരോഗ്യം പ്രദാനം ചെയ്യാനും പ്രാതലിന് കഴിയും. അനീമിയയാണ് മറ്റൊരു ആരോഗ്യപ്രശ്നം. ക്ഷീണം, തലകറക്കം, തലവേദന, വിഷാദം, മുടികൊഴിച്ചില്‍ ഇതെല്ലാം അനീമിയ മൂലം ഉണ്ടാവുന്ന ലക്ഷണങ്ങളാണ്. രക്തയോട്ടം വര്‍ധിപ്പിക്കുന്ന ഈത്തപ്പഴം പോലുള്ള ഭക്ഷണ വസ്തുക്കള്‍ കഴിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. പുറത്തേക്കിറങ്ങുന്നതിന് മുമ്പ് ദിവസവും സണ്‍സ്ക്രീന്‍ ലോഷന്‍ ഉപയോഗിക്കുന്നത് പതിവാക്കുക. ഇത് സ്കിന്‍ കാന്‍സറില്‍ നിന്നും സംരക്ഷണം തരുന്നു. പുറത്തിറങ്ങുന്നതിനു 15 മിനിറ്റ് എങ്കിലും മുമ്പ് സണ്‍ സ്ക്രീന്‍ ലോഷന്‍ പുരട്ടണം.
ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ എന്നും യുവത്വം നിലനിര്‍ത്താം!
