കരുവന്നൂർ തട്ടിപ്പിന് ഇരയായവർക്ക് പണം നൽകാൻ സതീശൻ, അരവിന്ദാക്ഷൻ, മൊയ്തീൻ, കണ്ണൻ എന്നിവരുടെ സ്വത്ത് പിടിച്ചെടുക്കണമെന്നും,സഹകരണ ബാങ്കുകളെ തകർക്കാൻ സിപിഎം ശ്രമിക്കുന്നുവെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഗോവിന്ദനും പിണറായി വിജയനും ഇവിടെ അറസ്റ്റ് ചെയ്യപ്പെട്ട അരവിന്ദാക്ഷന്റെ കൂടെ നിൽക്കുന്നു എന്നായിരുന്നില്ല പറയേണ്ടിയിരുന്നത്. ഇവിടുത്തെ പണം നഷ്ടപ്പെട്ട സഹകാരികളുടെ കൂടെ നിൽക്കുന്നു എന്നായിരുന്നു പറയേണ്ടിയിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സഹകരണ ബാങ്കുകളെ തകർക്കാൻ സിപിഎം ശ്രമിക്കുന്നുവെന്ന് കെ സുരേന്ദ്രൻ
