താൻ ആർഎസ്എസ് ശാഖയ്ക്ക് സംരക്ഷണം കൊടുത്തിട്ടുണ്ടെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ആർ എസ് എസ് സംഘടന അന്ന് കോൺഗ്രസിന്റെ ഭാഗമായിരുന്നുവെന്നും സുധാകരന് പറഞ്ഞു. മൗലികമായി ഏതു പാർട്ടിക്കും ഇന്ത്യയിൽ പ്രവർത്തിക്കാം. അത് നിഷേധിക്കപ്പെടുമ്പോൾ സംരക്ഷിക്കും.ജനാധിപത്യ നിഷേധത്തിൻ്റെ രക്തസാക്ഷികൾക്കൊപ്പമാണ് താനെന്ന് അദ്ദേഹം വ്യക്തമാക്കി.തനിക്ക് ബിജെപിയിൽ പോകണമെന്ന് തോന്നിയാൽ പോകും. പോകണോ വേണ്ടയോ എന്നാലോചിക്കാനുള്ള ബുദ്ധിയുണ്ട്. തനിക്ക് അതിനുള്ള രാഷ്ട്രീയ ബോധമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ബിജെപിയിൽ പോകണമെന്ന് തോന്നിയാൽ പോകും; കെ സുധാകരൻ
