ഗവര്‍ണറുടെ മാധ്യമവിലക്കില്‍ പ്രതിഷേധിച്ച് കെയുഡബ്ള്യൂജെ നടത്തിയ രാജ്ഭവന് മാര്‍ച്ചില്‍ വേറിട്ട പ്രതികരണവുമായി എന്‍.കെ.പ്രേമചന്ദ്രന് എംപി. മുഖ്യമന്ത്രിയുടെയും, ഗവർണ്ണറുടെയും ഭാഗത്ത് നിന്ന് മാധ്യമ വിരുദ്ധ സമീപനമുണ്ടായാൽ പ്രതികരണം ഒരുപോലെയാകണം. ഏഷ്യാനെറ്റിലെ മാധ്യമ പ്രവർത്തകനെതിരേ പ്രതിഷേധം ഉണ്ടായപ്പോൾ കെ യു ഡബ്ലു ജെ എവിടെയായിരുന്നു?കൈരളിക്കെതിരെ ഗവർണ്ണർ പ്രതികരിച്ചപ്പോൾ മാത്രം പ്രതിഷേധം സംഘടിപ്പിക്കുന്നു.കെ യു ഡബ്ല്യുജെ എന്ന സംഘടനയുടെ ഇരട്ടത്താപ്പാണ് ഇത് കാണിക്കുന്നത് എന്നദ്ദേഹം പറഞ്ഞു..മുഖ്യമന്ത്രി മാധ്യമ നിയന്ത്രണം കൊണ്ടുവന്നപ്പോൾ കെയുഡബ്ല്യുജെ മിണ്ടാതിരുന്നു. മാധ്യമ പ്രവർത്തകരുടെ സംഘടന പാർട്ടി പ്രവർത്തനത്തിന് വേണ്ടിയാകരുതെന്നും മാധ്യമ പ്രവർത്തകരുടെ സഘടനയാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കെയുഡബ്ള്യൂജെ ഇരട്ടത്താപ്പുള്ള സംഘടന; എൻ കെ പ്രേമചന്ദ്രൻ എം പി
