കാര്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മികച്ച ഓഫറുമായി എത്തുകയാണ് സിട്രോണ്‍. ഇത്തവണ വര്‍ഷാന്ത്യ ഓഫറുകളാണ് സിട്രോണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 2024 ജനുവരി മുതല്‍ കാറുകള്‍ക്ക് വില വര്‍ദ്ധനവ് പ്രഖ്യാപിച്ചതിനാല്‍, ഈ ഓഫര്‍ പരമാവധി പ്രയോജനപ്പെടുത്താവുന്നതാണ്. ഡിസംബര്‍ 31 വരെ ആകര്‍ഷകമായ നിരക്കുകളിലാണ് സിട്രോണ്‍ കാറുകള്‍ വാങ്ങാനാകുക. വര്‍ഷാന്ത്യ ആനുകൂല്യങ്ങളുടെ ഭാഗമായി, സിട്രോണ്‍ സി 3 എയര്‍ക്രോസിന് 1.5 ലക്ഷം രൂപയുടെ ആനുകൂല്യം ലഭിക്കുന്നതാണ്. അതേസമയം, സിട്രോണ്‍ സി 3 മോഡലിന് ഒരു ലക്ഷം രൂപ വരെയുള്ള ആനുകൂല്യങ്ങളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഇവ രണ്ടും സിട്രോണിന്റെ ജനപ്രിയ മോഡലുകളാണ്. ഈ മോഡലുകളെ വിലയാണ് ജനുവരി മുതല്‍ വര്‍ദ്ധിപ്പിക്കുന്നത്. മൂന്ന് ശതമാനം വരെ വില ഉയര്‍ത്തുമെന്ന് ഇതിനോടകം സിട്രോണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സിട്രോണിന് പുറമേ, 2024 ജനുവരി മുതല്‍ മാരുതി സുസുക്കി അടക്കമുള്ള വാഹന നിര്‍മ്മാതാക്കള്‍ വില വര്‍ദ്ധനവ് പ്രഖ്യാപിച്ചിട്ടുണ്ട്. വര്‍ദ്ധിച്ചുവരുന്ന ഉല്‍പ്പാദന ചെലവ് കണക്കിലെടുത്താണ് തിരഞ്ഞെടുത്ത മോഡലുകളുടെ വില ഉയര്‍ത്തുന്നത്. എന്നാല്‍, എത്ര ശതമാനമാണ് വില ഉയരുക എന്നത് സംബന്ധിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
സിട്രോണ്‍ കാറുകള്‍ക്ക് വന്‍ വിലക്കുറവ്
