ചലിക്കുന്ന ശിലാപ്രതിമകള്‍… മാസപ്പടി കൈപ്പറ്റണമെങ്കില്‍ ദിവസം മുഴുവന്‍ ഏതെങ്കിലും സ്ഥാപനത്തിന്റെയോ ഷോപ്പിങ് മാളിന്റെയോ മുന്പില് സെക്യൂരിറ്റിയായി നീണ്ടു നിവര്‍ന്നു നില്‍ക്കണം. എല്ലാം ഇവര്‍ കാണുന്നു, കേള്‍ക്കുന്നു, അറിയുന്നു… അനധികൃതമായി പാരീസിലേക്കു ചേക്കേറിയ ആഫ്രിക്കന്‍വംശജരെ പ്രതിനിധീകരിക്കുന്ന കസൂമിന്റെയും ഒസീരിയുടെയും അതിജീവനത്തിന്റെ കഥയാണിത്. നോവും നര്‍മ്മവും കയ്പ്പേറിയ യാഥാര്ത്ഥ്യങ്ങളോടുമൊപ്പം പാര്‍ശ്വവല്‍ക്കരണം, വംശീയത എന്നീ തലങ്ങളിലേക്കും ഈ നോവലിന്റെ താളുകള്‍ ചുരുളഴിയുന്നു. ‘പാറാവ്’. ഗോസ്. ഡിസി ബുക്സ്. വില 209 രൂപ.
പാറാവ്
