റിലീസിന് ഒരുങ്ങുന്ന വമ്പന്‍ സിനിമകളില്‍ ഒന്നാണ് ‘സലാര്‍’. തെന്നിന്ത്യ ഒട്ടാകെ വന്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തില്‍ പ്രഭാസിനൊപ്പം പൃഥ്വിരാജും എത്തുന്നു എന്നത് മലയാളികളിലും ആവേശമാണ്. ചിത്രത്തിലെ അഭിനേതാക്കളുടെ പ്രതിഫലത്തെ സംബന്ധിച്ച വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. സലാറില്‍ ദേവ എന്ന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ പ്രഭാസ് വാങ്ങുന്നത് 100 കോടിക്ക് മുകളില്‍ ആണ്. കൂടാതെ സിനിമയുടെ ബോക്സ് ഓഫീസ് വരുമാനത്തിന്റെ പത്ത് ശതമാനവും നടനാണെന്ന് റിപ്പോര്‍ട്ടുണ്ട്. അതായത് 100 കോടി സലാര്‍ നേടുകയാണ് പത്ത് കോടി പ്രഭാസിനാകും ലഭിക്കുക. ശ്രുതി ഹസന് ആണ് നായികയായി എത്തുന്നത്. ഇതാദ്യമായാണ് പ്രഭാസുമായി ശ്രുതി സ്ക്രീന്‍ പങ്കിടുന്നത് എന്നത് ശ്രദ്ധേയമാണ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം എട്ട് കോടിയാണ് ശ്രുതി സലാറിന് പ്രതിഫലമായി വാങ്ങിയിരിക്കുന്നത്. പൃഥ്വിരാജ് അഭിനയിക്കുന്ന ആദ്യ തെലുങ്ക് പടം ആണ് സലാര്‍. വളരെ ശക്തമായൊരു വേഷമാണ് പൃഥ്വിരാജ് കൈകാര്യം ചെയ്യുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം നാല് കോടിയാണ് താരത്തിന്റെ പ്രതിഫലം. എന്നാല്‍ അഞ്ച് കോടി മുതല്‍ ആറ് കോടി വരെ ആണ് പൃഥ്വിയുടെ പ്രതിഫലമെന്ന് ഒടിടി പ്ലേ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ജഗപതി ബാബുവിന് നാല് കോടിയാണ് പ്രതിഫലം. കെജിഎഫ് എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് ഇടയിലും വന്‍ പേര് ലഭിച്ച പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് സലാര്‍. ഹോംബാലെ ഫിലിംസ് നിര്‍മിക്കുന്ന ചിത്രത്തിന്റെ രചനയും പ്രശാന്ത് ആണ്. ഡിസംബര്‍ 22ന് തിയറ്ററുകളില്‍ എത്തും. തെലുങ്കിനൊപ്പം ഹിന്ദി, തമിഴ്, കന്നട, മലയാളം ഭാഷകളിലും ചിത്രം പ്രദര്‍ശനത്തിന് എത്തും.
‘സലാര്‍’ ചിത്രത്തിലെ താരങ്ങളുടെ പ്രതിഫലം
