2023 ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണിൽ ഇന്ത്യയ്ക്ക് ചരിത്രവിജയം. ബാഡ്മിന്റണ്‍ ഡബിള്‍സിലാണ് ഇന്ത്യയ്ക്ക് സ്വര്‍ണം. ഡബിള്‍സ് താരങ്ങളായ സാത്വിക് സായ്രാജ് രങ്കിറെഡ്ഡി – ചിരാഗ് ഷെട്ടി സഖ്യമാണ് ഇന്ത്യയ്ക്കായി സ്വര്‍ണം നേടിയത്.ഏഷ്യന്‍ ഗെയിംസ് ചരിത്രത്തില്‍ ബാഡ്മിന്റണ്‍ പുരുഷ ഡബിള്‍സില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണമാണിത്. ഇത്തവണത്തെ ഗെയിംസില്‍ ഇന്ത്യയുടെ 26-ാം സ്വര്‍ണമാണിത്. 26 സ്വര്‍ണവും 35 വെള്ളിയും 40 വെങ്കലവുമടക്കമാണ് ഇന്ത്യയുടെ മെഡല്‍ നേട്ടം 101 ആയത്.
ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണിൽ ഇന്ത്യയ്ക്ക് ചരിത്രവിജയം
