കേരള സർവ്വകലാശാല സെനറ്റ് യോഗം ചേരാൻ നോട്ടീസ് ലഭിച്ചതിനെ തുടർന്നാണ് യോഗം ചേർന്നതെന്നും ചാൻസിലറുടെ അഭാവത്തിലാണ് പ്രൊ ചാൻസിലർ അധ്യക്ഷയായതെന്നും ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രി ആർ ബിന്ദു. ഇടത് അംഗം പ്രമേയം അവതരിപ്പിച്ചത് പാസായെന്നും, തുടർന്ന് യോഗം പിരിഞ്ഞതായും മന്ത്രി അറിയിച്ചു. എന്നാൽ പ്രമേയം പാസായില്ലെന്നും താനാണ് യോഗം വിളിച്ചതെന്നും വ്യക്തമാക്കിയ വിസി, സേര്‍ച്ച് കമ്മിറ്റിയിലേക്ക് താൻ പേര് നൽകുമെന്നും വ്യക്തമാക്കുകയായിരുന്നു.
വിശദീകരണവുമായി ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രി ആർ ബിന്ദു
