എസ് എഫ് ഐ ഒ അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന് നല്കിയ ഹര്‍ജി കര്‍ണാടക ഹൈക്കോടതി തള്ളി. ജസ്റ്റിസ് എം. നാഗപ്രസന്നയുടെ ബെഞ്ചാണ് ആവശ്യം തള്ളിയത്. വീണാ വിജയന് ഡയറക്ടറായ എക്സാലോജിക് സൊലൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ്, കൊച്ചിന് മിനറല്‍സ് ആന്‍ഡ് റീട്ടെയില്‍ ലിമിറ്റഡ്, കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡവലപ്മെന്റ് കോര്പ്പറേഷന് ലിമിറ്റഡ് എന്നിവര്‍ക്കെതിരെ 2013-ലെ കമ്പനീസ് ആക്ട് 212 ഒന്ന്(എ), ഒന്ന് (സി) വകുപ്പുകള്‍ പ്രകാരമാണ് എസ് എഫ് ഐ ഒ അന്വേഷണത്തിന് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിട്ടത് എന്നാൽ അന്വേഷണം തടഞ്ഞുള്ള ഇടക്കാല ഉത്തരവ് അനുവദിക്കണമെന്നായിരുന്നു വീണാ വിജയന്റെ ആവശ്യം.
എസ്.എഫ്.ഐ.ഒ. അന്വേഷണം തടയണമെന്ന വീണാ വിജയന്റെ ഹര്‍ജി കർണാടക ഹൈക്കോടതി തള്ളി
