കർണാടകയിൽ 3.71 ലക്ഷം കോടി രൂപയുടെ റെക്കോഡ് ബജറ്റ് അവതരിപ്പിച്ച് ധനമന്ത്രി കൂടിയായ മുഖ്യമന്ത്രി സിദ്ധരാമയ്യ. മൈസുരു മുതൽ ബെംഗളുരു വരെ നീളുന്ന ബെംഗളുരു ബിസിനസ് കോറിഡോർ ബജറ്റിൽ പ്രഖ്യാപിക്കപ്പെട്ടു. ബിജെപി സർക്കാർ കൊണ്ടുവന്ന പുതിയ കാർഷികനിയമങ്ങൾ പിൻവലിച്ച് പഴയ നിയമം തന്നെ നിലനിർത്തും. ഗ്രാമീണ വനിതകൾക്കായി കഫേ ഹോട്ടലുകൾ, ബെംഗളുരുവിൽ ഹൈടെക് കൊമേർഷ്യൽ പൂ മാർക്കറ്റ്, ചിക്കമഗളുരുവിൽ സ്പൈസസ് പാർക്ക് എന്നിവയും സ്ഥാപിക്കും. അതോടൊപ്പം ബജറ്റിൽ എക്സൈസ് ഉത്പന്നങ്ങളുടെ തീരുവ കൂട്ടി. അധികാരത്തിലേറി ഇത് രണ്ടാം തവണയാണ് സർക്കാർ എക്സൈസ് തീരുവ കൂട്ടുന്നത്. ഇതോടെ ബിയർ അടക്കമുള്ള മദ്യ ഉത്പന്നങ്ങൾക്ക് വില കൂടും.
കർണാടകയിൽ 3.71 ലക്ഷം കോടി രൂപയുടെ റെക്കോഡ് ബജറ്റ് അവതരിപ്പിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ
