കപ്പൽ അപകടവുമായി ബന്ധപ്പെട്ട് സർക്കാരിന് കേസ് എടുക്കാമെന്ന് ഹൈക്കോടതി. ക്രിമിനൽ, സിവിൽ നടപടികൾ കപ്പൽ കമ്പനികൾക്കെതിരെ സ്വീകരിക്കാമെന്നും നടപടികളിൽ ഒരു പഴുതും ഉണ്ടാവരുതെന്നും സർക്കാർ ചെലവാകുന്ന മുഴുവൻ തുകയും കപ്പൽ കമ്പനിയിൽ നിന്ന് ഈടാക്കണമെന്നും കോടതി നിർദ്ദേശിച്ചു. ഏതൊക്കെ തരത്തിൽ നഷ്ടപരിഹാര തുക കമ്പനിയിൽ നിന്നും ക്ലെയിം ചെയ്യാമെന്ന് അറിയിക്കണമെന്നും മത്സ്യ നഷ്ടം, സാമ്പത്തിക നഷ്ടം എന്നിവയെല്ലാം കമ്പനിയിൽ നിന്ന് ഈടാകാം എന്നും കോടതി നിർദ്ദേശിച്ചു. അന്താരാഷ്ട്ര കപ്പലപകടവുമായി ബന്ധപ്പെട്ട കേസുകൾ പരിഗണിക്കവേയാണ് ഹൈക്കോടതി നിർദ്ദേശം.
എല്ലാം കപ്പൽ കമ്പനിയിൽ നിന്നും ഈടാക്കണമെന്ന് ഹൈക്കോടതി
