നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമീഷന്റെ ആഭിമുഖ്യത്തില്‍ പോളിംഗ്, പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ക്കുള്ള പരിശീലനം കാട്ടുമുണ്ട തോട്ടത്തില്‍ ഓഡിറ്റോറിയത്തിൽ നടന്നു. 263 പോളിംഗ് സ്റ്റേഷനുകളില്‍ വിന്യസിക്കേണ്ട 393 പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ക്കും 387 ഫസ്റ്റ് പോളിംഗ് ഓഫീസര്‍മാര്‍ക്കുമാണ് രണ്ട് ഘട്ടങ്ങളിലായി പരിശീലനം നല്‍കിയത്.ഇവിഎമ്മുകളുടെ ഉപയോഗത്തെക്കുറിച്ചുള്ള പ്രായോഗിക പരിശീലനത്തിന്റെ ഭാഗമായി നടന്ന മോക്ക് ഡ്രില്ലില്‍ 393 പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ പങ്കെടുത്തു. ഡമ്മി സ്ഥാനാര്‍ത്ഥികള്‍ക്കായി ഇവിഎമ്മില്‍ 100 വോട്ടുകളെങ്കിലും റാന്‍ഡം അടിസ്ഥാനത്തില്‍ രേഖപ്പെടുത്തിയായിരുന്നു പരിശീലനം.
നിലമ്പൂരില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ പരിശീലനം
