സനാതനധർമ വിരുദ്ധ പരാമർശത്തില്‍ മന്ത്രി ഉദയനിധി സ്റ്റാലിന് മന്ത്രിയായി തുടരാമെന്ന് മദ്രാസ് ഹൈക്കോടതി. എന്നാൽ വിവാദ പരാമർശം നടത്താൻ പാടില്ലായിരുന്നുവെന്നും സമൂഹത്തിൽ ഭിന്നതക്ക് കാരണമാകുന്ന പരാമര്‍ശം നടത്തരുതായിരുന്നുവെന്നും പരാമർശം ഭരണഘടനാ തത്വങ്ങൾക്ക് എതിരാണെന്നും കോടതി നിരീക്ഷിച്ചു. മന്ത്രിമാർ ഉത്തരവാദിത്തത്തോടെ സംസാരിക്കണമെന്നും ഉദയനിധിയെ അയോഗ്യനാക്കാൻ നിലവിൽ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.
ഉദയനിധി സ്റ്റാലിന്റെ സനാതനധർമ വിരുദ്ധ പരാമർശത്തില്‍ നടപടിയില്ലെന്ന് ഹൈക്കോടതി
