തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രോഗിയുടെ കാലിൽ പുഴു അരിച്ച സംഭവത്തിൽ 48 മണിക്കൂറിനകം റിപ്പോർട്ട് നൽകണമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരൻ. സംഭവത്തെക്കുറിച്ചുള്ള അന്വേഷണത്തിനായി മെഡിക്കൽ കോളേജ് വൈസ് പ്രിൻസിപ്പൽ അധ്യക്ഷനായ സമിതിയെ നിയോഗിച്ചിട്ടുണ്ട്. ഓർത്തോ സർജറി വിഭാഗം തലവന്മാരും അംഗങ്ങളാണ്. മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന രോഗിയുടെ സർജറി ചെയ്ത കാലാണ് പുഴുവരിച്ച നിലയിൽ കണ്ടെത്തിയതായി പരാതി ഉയര്‍ന്നത്. പാരിപ്പള്ളി സ്വദേശിയായ രാജേന്ദ്രപ്രസാദിനാണ് ഈ ദുരനുഭവം ഉണ്ടായത്.
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രോഗിയുടെ കാലിൽ പുഴു അരിച്ച സംഭവത്തിൽ ആരോഗ്യവകുപ്പ് മന്ത്രി റിപ്പോർട്ട് തേടി
