ഡോക്ടര്‍ ഹാരിസിനോട് വിശദീകരണം തേടിയത് വേട്ടയാടലല്ല എന്നും സ്വാഭാവിക നടപടിയാണെന്നും ആവര്‍ത്തിച്ച് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ഉപകരണങ്ങള്‍ കാണാതായിട്ടുണ്ടെന്ന് താന്‍ പറഞ്ഞിട്ടില്ല, വിദഗ്ധ സമിതിയാണ് ഇക്കാര്യം പറഞ്ഞതെന്നും മന്ത്രി വ്യക്തമാക്കി. അതോടൊപ്പം ഡോക്ടര്‍ക്കെതിരെയുള്ള നീക്കമാണെന്ന് വരുത്തി തീര്‍ത്തത് മാധ്യമങ്ങളാണ് വളരെ ദോഷമാണ് ഈ ചെയ്യുന്നതെന്നും അദ്ദേഹത്തെ വെറുതെ വിടു എന്നും വീണാ ജോര്‍ജ് പ്രതികരിച്ചു.
ഡോക്ടര്‍ ഹാരിസിനെ വേട്ടയാടുകയാണെന്ന ആരോപണം തള്ളി ആരോഗ്യ മന്ത്രി
