സംസ്ഥാനത്ത് ഒരു മാസത്തിനിടെ മാത്രം എട്ട് പേർ എലിപ്പനി ബാധിച്ച് മരിച്ചുവെന്നും എലിപ്പനി പടര്‍ന്ന് പിടിക്കുന്ന സാഹചര്യം അതീവ ഗൗരവമേറിയതെന്നും ആരോഗ്യ വിദഗ്ധര്‍. മാറിമാറി മഴ പെയ്യുന്ന സാഹചര്യത്തിൽ ഡെങ്കിപ്പനി കൂടാനിടയുണ്ടെന്നും പൊതു ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകി. ആരോഗ്യ വകുപ്പിന്റെ കണക്ക് അനുസരിച്ച് 9803 പേര് ഇക്കഴിഞ്ഞ ദിവസം മാത്രം പനി പിടിച്ച് ചികിത്സ തേടിയിട്ടുണ്ട് ഇതിൽ 152 പേര്‍ക്ക് ഡെങ്കിപ്പനി ലക്ഷണങ്ങളുണ്ടെന്നും 35 പേര്‍ക്ക് സ്ഥിരീകരിച്ചുവെന്നുമാണ് റിപ്പോർട്ടുകൾ. എലിപ്പനി സ്ഥിരീകരിച്ചത് 24 പേര്‍ക്കാണ് 9 പേരാണ് രോഗലക്ഷണങ്ങളോടെ ചികിത്സയിലുള്ളത് ഒരു മരണവും ഉണ്ടായെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നു.
എലിപ്പനി പടര്‍ന്ന് പിടിക്കുന്ന സാഹചര്യം അതീവ ഗൗരവമേറിയതെന്ന് ആരോഗ്യ വിദഗ്ധര്‍
