തിരുവനന്തപുരം മൃഗശാലയിൽ കർണാടകയിലെ ശിവമോഗ മൃഗശാലയിൽ നിന്നും കുറുക്കനും മുതലയും കഴുതപ്പുലിയും അടക്കമുള്ള മൃഗങ്ങളെ കൊണ്ടുവന്നു. കർണാടകയിൽ നിന്ന് മൃഗങ്ങളുമായി പുറപ്പെട്ട വാഹനം ഇന്നലെ രാവിലെ പത്തരയോടെയാണ് തിരുവനന്തപുരം മൃഗശാലയിൽ എത്തിയത്. അടുത്തിടെ പണി കഴിപ്പിച്ച ക്വാറന്റൈൻ കേന്ദ്രത്തിലേക്കാണ് പുതിയ അതിഥികളെ മാറ്റിയത്. മരുന്നും ഭക്ഷണവും എല്ലാം നൽകി 21 ദിവസത്തിനുശേഷം കാഴ്ചക്കാർക്ക് കാണാനായി തുറന്ന കൂട്ടിലേക്ക് വിടും. മൂന്ന് കഴുതപ്പുലി, രണ്ട് മഗർ മുതല, രണ്ട് കുറുക്കൻ, മരപ്പട്ടി രണ്ടെണ്ണം- ഇത്രയുമാണ് ഷിമോഗയിൽ നിന്ന് എത്തിയ അതിഥികൾ.ഇവിടെ നിന്ന് തിരിച്ചും മൃഗങ്ങളെ കൈമാറിയിട്ടുണ്ട്. മുള്ളൻ പന്നി, ചീങ്കണ്ണി, കഴുതപ്പുലി, സൺ കോണിയൂർ തത്ത എന്നിവയെ ശിവമോഗയിലേക്ക് കൈമാറും.
തിരുവനന്തപുരം മൃഗശാലയിലേക്ക് പുതിയ അതിഥികളെത്തി
