ഓഹരി വിപണിയില്‍ ശക്തമായ തുടക്കം കുറിച്ച് എച്ച്.ഡി.എഫ്.സി ബാങ്കിന്റെ അനുബന്ധ സ്ഥാപനമായ എച്ച്.ഡി.ബി ഫിനാന്‍ഷ്യല്‍ സര്‍വീസസ്. എന്‍.എസ്.ഇ യിലും ബി.എസ്.ഇ യിലും 835 രൂപയ്ക്കാണ് ഓഹരി ലിസ്റ്റ് ചെയ്തത്. ഐ.പി.ഒ വിലയായ 740 രൂപയില്‍ നിന്ന് 12.84 ശതമാനം പ്രീമിയത്തിലാണ് ഓഹരി തുടക്കം കുറിച്ചിരിക്കുന്നത്. എച്ച്ഡിബി ഫിനാന്‍ഷ്യലിന്റെ ഐ.പി.ഒ ഇന്ത്യയുടെ ചരിത്രത്തിലെ നാലാമത്തെ വലിയ പ്രാരംഭ ഓഹരി വില്‍പ്പനയെന്ന നേട്ടം കുറിച്ചിരുന്നു. ഹ്യുണ്ടായ്, എല്‍ഐസി, പേടിഎം എന്നിവയുടെ മെഗാ ലിസ്റ്റിംഗുകള്‍ക്ക് പിറകിലാണ് ഈ ബ്ലോക്ക് ബസ്റ്റര്‍ ഐപിഒ യുടെ സ്ഥാനം. 12,500 കോടി രൂപ മൂല്യമുള്ള ഐപിഒ ജൂണ്‍ 25 മുതല്‍ ജൂണ്‍ 27 വരെയാണ് സബ്സ്‌ക്രിപ്ഷനായി തുറന്നത്. ആകെ 17.65 മടങ്ങ് സബ്സ്‌ക്രിപ്ഷനാണ് ഐ.പി.ഒ നേടിയത്. 2,500 കോടി രൂപ മൂല്യമുള്ള 3.38 കോടി പുതിയ ഓഹരികളുും 10,000.00 കോടി രൂപ മൂല്യമുള്ള 13.51 കോടി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലും ചേര്‍ന്നതായിരുന്നു ഐപിഒ. ഏറ്റവും കുറഞ്ഞ അപേക്ഷാ വലുപ്പം 20 ഓഹരികളായിരുന്നു. റീട്ടെയില്‍ നിക്ഷേപകര്‍ കുറഞ്ഞത് 14,800 രൂപയാണ് നിക്ഷേപിച്ചത്.
12.84 ശതമാനം പ്രീമിയത്തില്‍ എച്ച്.ഡി.ബി ഫിനാന്‍ഷ്യല്‍
