ശമ്പള വിതരണം മുടങ്ങിയതിനെതിരെ സമര പരിപാടികളുമായി സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാര്‍. ശമ്പളം ലഭിക്കാത്തത് വലിയ പ്രതിസന്ധിയാണ്, ഈ രീതിയില്‍ മുന്നോട്ടുപോകാനാകില്ല. സമരമല്ലാതെ മറ്റു മാര്ഗമില്ലന്ന്ജീവനക്കാര് പറഞ്ഞു. ഫെബ്രുവരി മാസത്തെ ശമ്പളം ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തില്‍ നാളെ മുതല്‍ അനിശ്ചിതകാല നിരാഹാര സത്യാഗ്രഹം ആരംഭിക്കുമെന്ന് നേതാക്കള്‍ അറിയിച്ചു.എല്ലാ ജീവനക്കാരുടെയും പിന്തുണയുണ്ടാകണമെന്ന്ആക്ഷൻ കൗണ്‍സില്‍ കണ്‍വീനര്‍ എംഎസ് ഇര്‍ഷാദ് പറഞ്ഞു.
ശമ്പള വിതരണം മുടങ്ങിയതിനെതിരെ സമര പരിപാടികളുമായി സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാര്‍
