ഓണ്‍ലൈന്‍ പേയ്മെന്റ് ആപ്പുകളായ ഗൂഗിള്‍പേ, ഫോണ്‍പേ എന്നിവയുടെ സംയുക്ത വിപണി വിഹിതം ചരിത്രത്തില്‍ ആദ്യമായി 80 ശതമാനത്തില്‍ താഴെയായി. നാഷ്ണല്‍ പേയ്മെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ പുറത്തുവിട്ട മേയിലെ കണക്കു പ്രകാരം 79 ശതമാനമാണ് ഇരുകമ്പനികളുടെ ആകെ വിപണി വിഹിതം. 2025 മെയ് മാസത്തെ അപേക്ഷിച്ച് മൊത്തം ഇടപാടുകള്‍ 24 ശതമാനം വര്‍ധിച്ചപ്പോള്‍ ഇരുകമ്പനികള്‍ക്കും വിപണിയില്‍ കാര്യമായ ക്ഷീണമുണ്ടായി. ഇടപാട് തുകകളുടെ ആകെ മൂല്യത്തില്‍ ഈ വര്‍ഷം 19 ശതമാനം വര്‍ധനയുണ്ടായി. 2024 ജനുവരിയില്‍ 95.2 ശതമാനം ആയിരുന്നു ഫോണ്‍പേ ഗൂഗിള്‍പേ എന്നിവയുടെ വിപണി വിഹിതം. എന്നാല്‍ പുതിയ കമ്പനികളായ സച്ചിന്‍ ബന്‍സാലിന്റെ ചമ്ശ, ഫ്ലിപ്കാര്‍ട്ടിന്റെ സൂപ്പര്‍ മണി എന്നിവയുടെ വിഹിതം 5.5 ശതമാനത്തിലേക്ക് ഉയര്‍ന്നു. ഒരു കമ്പനിയും മൊത്തം മാര്‍ക്കറ്റ് ഷെയറിന്റെ 30 ശതമാനം കടക്കാതിരിക്കനുള്ള പുതിയ നിയമവും 6 മാസത്തിനുള്ളില്‍ വരും. പുതിയ കമ്പനികള്‍ക്കിത് ഗുണം ചെയ്യും.
