1 29

ധനുഷിനെ നായകനാക്കി രാജ്കുമാര്‍ പെരിയസാമി ഒരുക്കുന്ന പുതിയ ചിത്രത്തില്‍ മമ്മൂട്ടിയും. ‘ഓം’ എന്നാണ് സിനിമയുടെ പേര്. ഒന്നിലധികം ഭാഗങ്ങളിലായാണ് ചിത്രം വരുന്നത്. ‘ഓം ചാപ്റ്റര്‍ 1, ഉധിരം: ദ് ബ്ലഡ് വുഡ്’ എന്നാണ് ആദ്യ ഭാഗത്തിന് നല്‍കിയിരിക്കുന്ന പേര്. രണ്ടര മിനിറ്റില്‍ അധികം ദൈര്‍ഘ്യമുള്ള ഒരു വീഡിയോയ്‌ക്കൊപ്പമാണ് ടൈറ്റില്‍ റിവീല്‍ നടത്തിയിരിക്കുന്നത്. ഒരുകൂട്ടം ആളുകളെ രക്ഷിക്കാനായി അവതരിക്കുന്ന നായകനായാണ് ധനുഷിനെ ടീസറില്‍ കാണാനാവുക. ഈ ടീസറില്‍ മമ്മൂട്ടി ഇല്ല. അതേസമയം, മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര് കാര്‍ത്തികേയന്‍ എന്നാണെന്നും അദ്ദേഹത്തെ അവതരിപ്പിക്കുന്ന ഒരു ടീസര്‍ ഉടന്‍ പുറത്തുവിടുമെന്നും സംവിധായകന്‍ രാജ്കുമാര്‍ പെരിയസാമി പറഞ്ഞു. 8 വര്‍ഷത്തിന് ശേഷം മമ്മൂട്ടി തമിഴില്‍ അഭിനയിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്. സായ് പല്ലവി, ശ്രീലീല എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. സായ് അഭ്യങ്കാര്‍ ആണ് ചിത്രത്തിന് സംഗീതം .

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *