കേരളത്തിലെ സ്വര്‍ണ വിലയില്‍ ഇന്ന് വന്‍ ഇടിവ്. 22 കാരറ്റ് സ്വര്‍ണം ഒരു ഗ്രാമിന് 335 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ പുതുക്കിയ വിപണി വില 13,370 രൂപയായി. ഒരു പവന് 2,680 രൂപ താഴ്ന്ന് 1,06,960 രൂപയായി. 18 കാരറ്റ് സ്വര്‍ണം ഒരു ഗ്രാമിന് 275 രൂപ ഇടിഞ്ഞു. 14 കാരറ്റ് സ്വര്‍ണത്തിന്റെ ഒരു ഗ്രാമിന് 210 രൂപയും 9 കാരറ്റ് സ്വര്‍ണത്തിന്റെ ഒരു ഗ്രാമിന് 135 രൂപ വീതവും ഇന്ന് കുറവ് രേഖപ്പെടുത്തി. വെള്ളി വിലയിലും ഇന്ന് ഇടിവ് നേരിട്ടു. ഒരു ഗ്രാം വെള്ളിയുടെ നിരക്കില്‍ 15 രൂപ കുറഞ്ഞു. ഇതോടെ ഒരു ഗ്രാം വെള്ളിയുടെ പുതുക്കിയ വിപണി വില 250 രൂപയായി. അതേസമയം ഇന്ത്യയുടെ സ്വര്‍ണ ഇറക്കുമതിയില്‍ മെയ് മാസം വന്‍ ഇടിവുണ്ടായി. സാധാരണ ഒരു മാസം 70 മുതല്‍ 100 ടണ്‍ വരെ സ്വര്‍ണമായിരുന്നു ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തിരുന്നത്. കഴിഞ്ഞ മാസത്തെ ഇറക്കുമതി 25-30 ടണ്‍ മാത്രം. തീരുവ വര്‍ധിപ്പിച്ചതോടെ പഴയ സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് വര്‍ധിക്കുകയും ചെയ്തു.
