സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്, ഗ്രാമിന് 165 രൂപ താഴ്ന്ന് 13,670 രൂപയായി. പവന് 1,320 രൂപ ഇടിഞ്ഞ് 1,09,360 രൂപയുമായി. 18 കാരറ്റിന് ഗ്രാമിന് 135 രൂപ കുറഞ്ഞ് 11,235 രൂപയിലെത്തി. 14 കാരറ്റിന് ഗ്രാമിന് 155 രൂപ കുറഞ്ഞ് 8,750 രൂപയിലും ഒമ്പത് കാരറ്റിന് 70 രൂപ കുറഞ്ഞ് 5,640 രൂപയിലുമാണ് വ്യാപാരം. ഈ വര്‍ഷം ജനുവരി 29ന് രേഖപ്പെടുത്തിയ പവന് 1,31,160 രൂപയാണ് കേരളത്തിലെ റെക്കോഡ് സ്വര്‍ണ വില. അതുമായി നോക്കുമ്പോള്‍ 21,800 രൂപയുടെ കുറവുണ്ടായിട്ടുണ്ട്. മിഡില്‍ ഈസ്റ്റിലെ യുദ്ധം അവസാനിപ്പിക്കണമെന്ന അമേരിക്കയുടെ ആവശ്യങ്ങള്‍ ഇറാന്‍ തള്ളിയതിനെത്തുടര്‍ന്ന് രാജ്യാന്തര വിപണിയില്‍ സ്വര്‍ണവിലയില്‍ വന്‍ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,09,360 രൂപയാണെങ്കിലും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, നികുതി, ഹാള്‍മാര്‍ക്ക് ചാര്‍ജ് എന്നിവയും ചേര്‍ത്ത് 1,12,694 രൂപ നല്‍കിയാലേ ഒരു പവന്റെ ആഭരണം വാങ്ങാനാകൂ.
