സംസ്ഥാനത്ത് ചരിത്രത്തിലാദ്യമായി 87,000 തൊട്ട് സ്വര്‍ണവില. ഇന്ന് ഗ്രാമിന് 110 രൂപയും പവന് 880 രൂപയുമാണ് ഒറ്റയടിക്ക് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 87,000 രൂപയാണ്. 10,875 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില. ഇന്നലെ രാവിലെ കുറിച്ച പവന് 56,760 രൂപയുടെ റെക്കോഡാണ് ഇതോടെ മറികടന്നത്. 18 കാരറ്റിന് ഇന്ന് 85 രൂപ വര്‍ധിച്ച് ഗ്രാമിന് 8,940 രൂപയിലെത്തി. 14 കാരറ്റിന് ഗ്രാം വില 6,960 രൂപയാണ്. ഒമ്പത് കാരറ്റിന് ഗ്രാമിന് 4,490 രൂപയും. കേന്ദ്ര ബാങ്കുകള്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നതും വില വര്‍ധിപ്പിക്കുന്നുണ്ട്. ചൈനയാണ് സ്വര്‍ണം വാങ്ങിക്കൂട്ടുന്നതില്‍ മുന്നില്‍. പെട്ടെന്നുള്ള ഈ ഡിമാന്‍ഡ് വിലയിലും വര്‍ധനയുണ്ടാക്കി. കേന്ദ്ര ബാങ്കുകളുടെ വാങ്ങല്‍ തുടര്‍ന്നാല്‍ 2026 അവസാനത്തോടെ ഔണ്‍സ് വില 4,300 ഡോളര്‍ വരെ എത്തുമെന്നാണ് ഗോള്‍ഡ്മാന്‍ സാക്സ് പ്രവചിക്കുന്നത്. നിലവില്‍ 3,860 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണം ആഭരണമായ വാങ്ങണമെങ്കില്‍ ഏറ്റവും കുറഞ്ഞത് 94,000 രൂപയ്ക്ക് മുകളില്‍ നല്‍കണം. 10 ശതമാനം പണിക്കൂലി ഉള്ള ആഭരണമാണെങ്കില്‍ ഇത് ഒരു ലക്ഷം രൂപയ്ക്ക് മുകളിലാകും.
ചരിത്രത്തിലാദ്യമായി 87,000 തൊട്ട് സ്വര്‍ണവില
