ആന്‍ഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കള്‍ക്കായി 6 പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ച് വാട്സ്ആപ്പ്. ഷെയര്‍ ലൈവ് ആന്‍ഡ് മോഷന്‍ പിക്‌ചേര്‍സ് – ഇത് ആന്‍ഡ്രോയ്ഡ്, ഐഒഎസ് യൂസര്‍മാരെ ലൈവ് ഫോട്ടോളും മോഷന്‍ ഫോട്ടോകളും പങ്കുവെക്കാന്‍ അനുവദിക്കുന്നു. മെറ്റ എഐ ബാക്ക്ഡ് ചാറ്റ് തീംസ് – എഐയുടെ സഹായത്തോടെ പുത്തന്‍ ചാറ്റ് തീമുകള്‍ അവതരിപ്പിച്ചിരിക്കുന്നു. വിഡിയോ കോള്‍ ബാക്ക്ഗ്രൗണ്ട് വിത്ത് മെറ്റ എഐ – വിഡിയോ കോളുകള്‍ വിളിക്കുമ്പോള്‍ മെറ്റ എഐയുടെ സഹായത്തോടെ ആകര്‍ഷകമായ പശ്ചാത്തലങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയും. ഡോക്യുമെന്റ് സ്‌കാനിങ് ഓണ്‍ ആന്‍ഡ്രോയ്ഡ് – വാട്‌സ്ആപ്പ് വഴി നേരിട്ട് ഡോക്യുമെന്റുകള്‍ സ്‌കാന്‍ ചെയ്യാനും എഡിറ്റ് ചെയ്യാനും അയക്കാനും പ്രാപ്തമാക്കുന്നു. സീംലെസ് ഗ്രൂപ്പ് സെര്‍ച്ച് – വാട്‌സ്ആപ്പിലെ ഗ്രൂപ്പ് പേരുകള്‍ അനായാസം സെര്‍ച്ച് ചെയ്യാം. പുതിയ സ്റ്റിക്കര്‍ പാക്ക് – ആകര്‍ഷകമായ സ്റ്റിക്കര്‍ പാക്കുകള്‍ വരുന്നതാണ് ഈ പുത്തന്‍ ഫീച്ചറിന്റെ പ്രത്യേകത.
6 പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ച് വാട്സ്ആപ്പ്
