ഫോർ കെ ദൃശ്യമികവുമായി ഗില്ലി എന്ന വിജയ് തൃഷ കൂട്ടുകെട്ടിൽ പിറന്ന ചിത്രം തിയേറ്ററുകളിൽ റെക്കോർഡ് കളക്ഷൻ നേടിക്കൊണ്ടിരിക്കുകയാണ്. രണ്ടാഴ്ചയ്ക്കുള്ളിൽ 30 കോടിയിൽ അധികം രൂപ കളക്ട് ചെയ്തെന്നാണ്റിപ്പോർട്ടുകൾ. 2024 ഏപ്രിൽ 20നാണ് ചിത്രം വീണ്ടും റിലീസ് ചെയ്തത്. അവതാർ ഷോലെ തുടങ്ങിയ ചിത്രങ്ങൾ വീണ്ടും റിലീസ് ചെയ്തപ്പോൾ ലഭിച്ച കളക്ഷൻ റെക്കോർഡുകളാണ് ഗില്ലി ഭേദിച്ചത്. വിജയുടെയും തൃഷയുടെയും താരമൂല്യവും, ചിത്രത്തിന്റെ പ്രമേയവുമാണ് കളക്ഷൻ റെക്കോർഡുകൾ ഭേദിക്കാനായത് എന്നാണ് നിഗമനം. വിജയുടെ മറ്റൊരു സിനിമയായ ഖുഷി കൂടി വീണ്ടും റിലീസിന് ഒരുങ്ങുന്നു എന്നും സൂചനയുണ്ട്. ഗില്ലി എന്ന സിനിമ പ്രമേയം കൊണ്ടും അവതരണം കൊണ്ടും ഗാനങ്ങൾ കൊണ്ടും ഏറെ ജനശ്രദ്ധ നേടിയിരുന്നു. സിനിമയിൽ അഭിനയിച്ച താരങ്ങൾ എല്ലാം തന്നെ ജനങ്ങൾ ഹൃദയത്തിൽ ഏറ്റിയവരായിരുന്നു. അതുകൊണ്ടുതന്നെയാണ് ഈ സിനിമ തിയേറ്ററുകളിൽ വീണ്ടും പ്രദർശനത്തിന് എത്തുന്നു എന്നറിഞ്ഞപ്പോൾ ആരാധകർ അതൊരു ആഘോഷമാക്കി മാറ്റിയത്. ഇപ്പോഴും തിയേറ്ററുകളിൽ നിറഞ്ഞൊടുകയാണ് ഗില്ലി.
30 കോടിയിൽ അധികം കളക്ഷനുമായി ഗില്ലി….!!!!
