സംസ്ഥാനത്തെ ടിപ്പർ ലോറികളിൽ അടുത്ത ദിവസങ്ങളിൽ വ്യാപക പരിശോധന നടത്തുമെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ. ടിപ്പർ ലോറികളിൽ ഘടിപ്പിച്ചിട്ടുള്ള സ്പീഡ് ഗവർണറുകൾ ഊരിവെച്ചിട്ടുള്ളവർ അത് തിരിച്ചു പിടിപ്പിക്കണമെന്നും വ്യാപക പരിശോധന നടത്താൻ പോവുകയാണെന്നുമാണ് മന്ത്രിയുടെ ഫേയ്സ് ബുക്ക് പോസ്റ്റ്. ചില ടിപ്പർ ലോറികളിൽ സ്പീഡ് ഗവർണറുകൾ ഊരിവെയ്ക്കാതെ മറ്റ് ചില അഡ്ജസ്റ്റുമെന്റുകളാണ് ചെയ്യുന്നത്. സോഫ്റ്റ് വെയറുകളിൽ ചില കമ്പനികൾ കള്ളത്തരങ്ങൾ നടത്താറുണ്ട്. അവരും ഇതിന് ഉത്തരം പറയേണ്ടി വരുമെന്നും മന്ത്രി വ്യക്തമാക്കി.
ടിപ്പർ ലോറികൾക്ക് മുന്നറിയിപ്പ് നൽകി മന്ത്രി കെബി ഗണേഷ് കുമാർ
